From the Malayalam film, Santhosham (2023), “Poompaithale”, Song Lyrics written by Vinayak Sasikumar, is sung by K S Chithra, and composed by PS Jayhari.
Song Title | Poompaithale |
---|---|
Album | Santhosham (2023) |
Singer(s) | K S Chithra |
Music | PS Jayhari |
Lyrics | Vinayak Sasikumar |
Artist | Anu Sithara, Amith Chakalakkal, Kalabhavan Shajohn, Mallika Sukumaran |
Licenses | Manorama Music |
Poompaithale Video Song
പൂമ്പൈതലേ Poompaithale Song Lyrics In Malayalam | Santhosham (2023)
പൂമ്പൈതലേ കുഞ്ഞോമലേ
ഉള്ളം തൊടും ആനന്ദമേ
പൂമ്പൈതലേ കുഞ്ഞോമലേ
ഉള്ളം തൊടും ആനന്ദമേ
ചിമ്മി വിടരും പൂമിഴിയിൽ
തിങ്കളുണരും ചന്തമാണോ
വിണ്ണിലരുളും ദേവതകൾ
തന്ന വരമാണോ
ആലോലം ആലോലം
നീ മാറിൽ ചാഞ്ചാട്
ഞാനാകും തേരേറി
നീ ലോകം നീളേ കാണ്
ആലോലം ആലോലം
നീ മാറിൽ ചാഞ്ചാട്
ഞാനാകും തേരേറി
നീ ലോകം കാണ് കാണ്
രാവാകേ നിന്നോരം
കുഞ്ഞുതിരിയായ് മിന്നാം
എള്ളോളം കണ്ണീരും
ഉമ്മമഴയാൽ മൂടാം
ഓതാനായ് നാവോരം
അക്ഷരലോകം നൽകാം
കണ്ണിൽ നീ മായുമ്പോൾ
അമ്മമനമായ് വിങ്ങാം
നിന്റെ നിലാപ്പൊൻചിരിയിൽ
വീടറിഞ്ഞീ മണ്ണും സ്വർഗ്ഗം
നിന്നൊലികൾ പിൻതുടരെ
ഞാനും പുൽകീ ബാല്യം
എന്തിനി വേണം ഈ വാഴ്വിൻ
നിർവൃതിയാകാൻ നീയില്ലേ
ആവോളം ജന്മങ്ങൾ തേടുന്നൂ
നിന്നരികെ അരികെ
ആലോലം ആലോലം
നീ മാറിൽ ചാഞ്ചാട്
ഞാനാകും തേരേറി
നീ ലോകം നീളേ കാണ്
ആലോലം ആലോലം
നീ മാറിൽ ചാഞ്ചാട്
ഞാനാകും തേരേറി
നീ ലോകം കാണ് കാണ്
ആരിരോ ആരിരോ ആരിരോ
ആരിരോ ആരിരോ ആരിരോ
ആരിരോ ആരിരോ ആരിരോ
പൂമ്പൈതലേ കുഞ്ഞോമലേ
ഉള്ളം തൊടും ആനന്ദമേ
FAQs
From which movie is the song “Poompaithale”?
From “Santhosham (2023)“, “Poompaithale” is a song.
Who wrote the lyrics to “Poompaithale”?
Vinayak Sasikumar wrote the lyrics to “Poompaithale”.
Who is the singer of the “Poompaithale” song?
K S Chithra has sung the song “Poompaithale”.